
കോട്ടയം : കേന്ദ്ര ഗ്രാമവികസന വകുപ്പും കേരള സർക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ ഹ്രസ്വകാല തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരം വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭിക്കും. അപേക്ഷകർ ജില്ലാ പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാായ 18 നും 30 നും ഇടയിൽ പ്രായമുള്ള എസ്.സി,എസ്.ടി, ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിലുള്ളവരാകണം. അവസാന തീയതി : ഒക്‌ടോബർ 10. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ 9562209227, 8078559718, 9061128639, 9847232365 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.