കോട്ടയം : സി.പി.ഐ കോട്ടയം ജില്ലാ നേതൃത്വക്യാമ്പ് ഇന്ന് കോട്ടയത്ത് ആരംഭിക്കും. കുട്ടികളുടെ ലൈബ്രറി ശ്രുതി ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ്. പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅൻപതു പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു. സി.പി.ഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബു, സംസ്ഥാന എക്സികൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും.