
കുമരകം : കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് ലോക വിനോദസഞ്ചാര ദിനത്തിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കുമരകത്ത് എത്തിയ വിദേശീയരായ വിനോദസഞ്ചാരികളെ ടൂറിസം വിദ്യാർത്ഥികൾ ചേർന്ന് സ്വീകരിച്ചു. കുമരകത്തിന്റെ വിനോദസഞ്ചാരസാദ്ധ്യതകളെ കുറിച്ച് വിവരിച്ചു. ഇതോടനുബന്ധിച്ച് ടൂറിസം ക്വിസ് മത്സരവും ഫ്ലാഷ് മോബും നടത്തി. ഡിപ്പാർട്ട്‌മെന്റ് മേധാവി അസിസ്റ്റന്റ് പ്രൊഫ.സൂര്യ എൻ.എസ്.എം , ടൂറിസം ക്ലബ് മേധാവി ഡോ. ആർ.അനിത എന്നിവർ നേതൃത്വം നൽകി.