ഏറ്റുമാനൂർ: പുന്നത്തുറ വെസ്റ്റ് കക്കയം ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. വെള്ളിനേഴി ഹരിയാണ് യജ്ഞാചാര്യൻ. കറുത്തേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്, വടശ്ശേരി കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് സഹആചാര്യന്മാർ. വൈകുന്നേരം ആറ് മുതൽ ക്ഷേത്രസന്നിധിയിൽ കലവറ നിറയ്ക്കൽ. 6.30ന് യജ്ഞവേദിയിൽ ഭദ്രദീപ പ്രകാശനം. ഒക്ടോബർ 4ന് വൈകുന്നേരം അഞ്ചിന് കറ്റോട് കാണിക്ക മണ്ഡപത്തിൽ നിന്നും രുഗ്മിണി സ്വയംവര ഘോഷയാത്ര. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിചേരുന്നതിനെ തുടർന്ന് രുഗ്മിണി സ്വയംവരം, ദീപാരാധന, തിരുവാതിരകളി എന്നിവ നടക്കും. 6ന് രാവിലെ 10ന് അവഭൃഥസ്‌നാനം, ഉച്ചയ്ക്ക് 12ന് ഭാഗവത സമർപ്പണം, തുടർന്ന് മഹാപ്രസാദമൂട്ട് എന്നിവയോടെ സപ്താഹം സമാപിക്കും.