sapthaham

വൈക്കം : എസ് എൻ ഡി പി യോഗം പള്ളിപ്രത്തുശ്ശേരി 678ാം നമ്പർ ശാഖയുടെ കീഴിലുള്ള പഴുതുവള്ളിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി.
യജ്ഞാചാര്യൻ തിരുവിഴ പുരുഷോത്തമൻ, ക്ഷേത്രം ശാന്തി ഷിബു ചെമ്മനത്തുകര, ഉണ്ണി ശാന്തി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് സത്യൻ രാഘവൻ, സെക്രട്ടറി അഖിൽ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് മനോജ് രാമചന്ദ്രൻ, സാംജി സുനിതഭവൻ, സജീവ് മാന്തുവള്ളി, സലിമോൻ, ശരത്, സുജിത്, പങ്കജാക്ഷൻ, ജയപ്രസാദ്, ബിനോയ് എന്നിവർ നേതൃത്വം നൽകി.