
ഏറ്റുമാനൂർ: ലെൻസ് ഫെഡ്ഏ റ്റുമാനൂർ യൂണിറ്റ് കൺവെൻഷൻ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ്.ബീന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർ വിജി ഫ്രാൻസിസ് മുഖ്യാതിഥിയായി. സംഘടന സെഷൻ ഏരിയ പ്രസിഡന്റ് ജയ്‌സൺ ടി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോബിൻ മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ.സുഹൈൽ, ഷീജ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.