കോട്ടയം: ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത് നടക്കും. കോടതികളിൽ നിലവിലുള്ള കേസുകളും ഇതരതർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കുന്നത്. വാഹനാപകട കേസുകൾ, വിവാഹ സംബന്ധമായ കേസുകൾ, വസ്തുതർക്ക കേസുകൾ,രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാലുവേഷൻ കേസുകൾ എന്നിവയാണ് പരിഗണിക്കുന്നത്. കൂടാതെ ഇതര തർക്കങ്ങളായ 1596 കേസുകളും ഇതിൽ പരിഗണിക്കും. നിലവിലുള്ള കേസുകൾ കക്ഷികളുടെ താത്പര്യപ്രകാരം അദാലത്തിൽ പരിഗണിക്കാൻ കോടതികളിൽ അപേക്ഷ സ്വീകരിക്കും. എല്ലാത്തരം പരാതികളും അദാലത്തിൽ പരിഗണിക്കും. പരാതികൾ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നേരിട്ടോ തപാൽ മുഖേനെയോ ഒക്ടോബർ ഒന്നിന് മുമ്പ് നൽകാം. വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനും അതതു താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ ബന്ധപ്പെടണമെന്ന് ജില്ലാ നിയമ സേവന അതോറിട്ടി ചെയർമാൻ അറിയിച്ചു.