
കോട്ടയം : എഴുപതുകാരിയെ പീഡിപ്പിച്ച കേസിൽ കടുത്തുരുത്തി ഞീഴൂർ കാട്ടാമ്പാക്ക് വടക്കേനിരപ്പ് പൂവൻകടിയിൽ സന്തോഷ് (41) അറസ്റ്റിൽ. കഴിഞ്ഞ 25 നായിരുന്നു സംഭവം. വൃദ്ധ തനിച്ചായിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.
കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എസ്.ഐ ശരണ്യ, എ.എസ്.ഐമാരായ ശ്രീലതാമ്മാൾ, റെജിമോൾ, സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ പി.മാണി, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.