കോട്ടയം: തിരത്തേണ്ടത് തിരുത്തി മുന്നോട്ടപോവാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു . സിപിഐ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നേട്ടങ്ങളും വിജയങ്ങളും എല്ലാവരുടെയും കൂടിയാണ്. പരാജയങ്ങളിലും എല്ലാവർക്കും പങ്കുണ്ട്. ആവശ്യമായ തിരുത്തലുകളുമായി മൂല്യബോധമുള്ള ,ഉൾക്കാമ്പുള്ള പാർട്ടിയായി മന്നോട്ടപോവാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കണം. കമ്യൂണിസ്റ്റ് മൂല്യങ്ങളെക്കുറിച്ചും, അശയങ്ങളിലും, പ്രവർത്തനത്തിലും പ്രവർത്തകർ ജാഗ്രത പുലർത്തണം. അതിന് ആശയപരമായ വിദ്യാഭ്യാസം പാർട്ടിപ്രവർത്തകർക്ക് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡ്വ തോമസ് വി.ടി ക്യാമ്പ് ലീഡറും ഹേമലത പ്രേംസാഗർ ഡെപ്യൂട്ടി ലീഡറുമായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് പൊതുചർച്ച നടക്കും. പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. സി.പി.ഐ ദേശീയ നിർവാഹക സമിതിയംഗം അഡ്വ. കെ പ്രകാശ്ബാബു ക്ലാസ് നയിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ ഇന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകും.