
മണർകാട് : വില്പനയ്ക്കായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാമ്പാടി സ്വദേശി ജോയൽ (22), മണർകാട് സ്വദേശി ഷെറോൺ (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. മണർകാട് പണിക്കമറ്റം ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. മണർകാട് എസ്.ഐ ഇ.എം സജീർ, എ.എസ്.ഐ ആഷ് ടി.ചാക്കോ, സി.പി.ഒമാരായ അനിൽകുമാർ, രാജേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.