പാലാ: കന്നിമാസ ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ ആയില്യംപൂജ ഭക്തിനിർഭരമായി. കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിൽ സർപ്പങ്ങൾക്ക് നൂറും പാലും പകർന്നു. മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന പൂജകൾക്ക് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനി ദേവീക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും ആയില്യം പൂജ ഭക്തിനിർഭമായി.

പൂവരണി മഹാദേവ ക്ഷേത്രത്തിൽ നടന്ന ആയില്യം പൂജയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മേൽശാന്തിമാരായ തേവണംകോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയും കല്ലമ്പള്ളി ഇല്ലം വിഷ്ണു നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു.