പാലാ: മുനിസിപ്പാലിറ്റി മുണ്ടുപാലത്ത് പരമലകുന്നിൽ നിർമ്മിച്ച നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി ഇന്ന് 3ന് നിർവഹിക്കും. പാലാ മുനിസിപ്പാലിറ്റിക്ക് രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത് .ഇതുവഴി പാലാ കെ.എം മാണി ജനറൽ ആശുപത്രിയിലെ ഒ.പി തിരക്ക് ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും. നഗരസഭയുടെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 48 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.