ഇടമറ്റം: നെൽകൃഷിയിൽ വിജയഗാഥ രചിക്കാനൊരുങ്ങി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി തരിശുനില നെൽകൃഷി വിത ഉദ്ഘാടനം ജോസ് കെ.മാണി എം.പി ചീങ്കല്ല് പാടശേഖരത്തിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു.

തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക എന്നീ ലക്ഷ്യത്തേടെയാണ് നെൽകൃഷിയുമായി പഞ്ചായത്തും കൃഷിഭവനും മുന്നോട്ടുവന്നിരിക്കുന്നത്.

ജില്ലാപഞ്ചായത്ത് മെമ്പർമാരായ രാജേഷ് വിളിപ്ലാക്കൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.

കൃഷി 40 ഏക്കറിൽ

അത്യുത്പ്പാദനശേഷിയുള്ള ഉമ വിത്തിനമാണ് ഉപയോഗിക്കുന്നത്. നാൽപ്പത് ഏക്കറോളം ഭൂമിയിൽ നെൽകൃഷിയിറക്കും.