കൂട്ടിക്കൽ: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കാമ്പയിന്റെ ഭാഗമായുള്ള 'ക്ലീൻ കൂട്ടിക്കൽ ഗ്രീൻ കൂട്ടിക്കൽ' പദ്ധതിക്ക് ഒക്ടോബർ രണ്ടിനു തുടക്കമാകും. പൊതുപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, സ്‌കൂൾ വിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തിൽ മെഗാ ക്ലീനിംഗ് ഡേ ആയി ആചരിക്കുവാൻ പഞ്ചായത്തിൽ ചേർന്ന മാലിന്യമുക്തം നവകേരളം പഞ്ചായത്തുതല നിർവഹണസമിതി യോഗം തീരുമാനിച്ചു. യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് രജ നി സുധീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. വിനോദ്, പി.എസ്. സജിമോൻ, ജെസി ജോസ്, എം.വി. ഹരിഹരൻ, ജേക്കബ് ചാക്കോ, രജനി സലീലൻ, സി ന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, സൗമ്യ ഷമീർ, കെ.എസ്. മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി ഡി. ഷൈജു, സി.ഡി.എസ് ചെയർപേഴ്സൺ ആശ ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, കുടുംബശ്രീ പ്രതിനിധികൾ, സ്കൂൾ അദ്ധ്യാപകർ, യുവജന സംഘടന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.