
തുരുത്തി: സഹൃദയ റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പത്താമത് വാർഷികം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ഹൃദ്യം സ്മരണിക അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പ്രകാശനം ചെയ്തു. 2021ലെ ജഡ്ജ് എക്‌സാമിന് ഒന്നാം റാങ്ക് ലഭിച്ച റൂബി കെ. ജോസിനെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് മനോജ് മാത്യു പാലാത്ര അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസ് വരിക്കപ്പളളി, ബിജു വിജയ, സിസ്റ്റർ ജിയോ ട്രീസാ എസ്എബിഎസ്, ദീപ്തി വിനോദ്, ബിജു കുന്നത്ത്, ജോമി കാട്ടടി പരുത്തിയിൽ എന്നിവർ പങ്കെടുത്തു.