മണിമല: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ളാനിത്തോട്ടം വളവിൽ മണിമല പഞ്ചായത്ത് നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് എ.ഐ. വൈ.എഫ് മണിമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 57 ലക്ഷം രൂപ മുടക്കി ആണ് പഞ്ചായത്ത് കേന്ദ്രം നിർമ്മിക്കുന്നത്. വഴിയോര വിശ്രമ കേന്ദ്രത്തിനായി ഇത്രയും വലിയ തുക പഞ്ചായത്ത് ചിലവാക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിർമ്മാണം തുടങ്ങി രണ്ട് വർഷമായിട്ടും പണിപൂർത്തിയാക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണ്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പിൻവശത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നത് നിർമ്മാണത്തിലെ അപാകത ആണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അഖിൽ, മനു, ജിത്തു എന്നിവർ സംസാരിച്ചു.