janakeeyam

പൊൻകുന്നം: ജനകീയവായനശാലയിൽ നടന്ന പ്രതിഭാസംഗമം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ അവാർഡ് നേടിയ സാഹിത്യകാരൻ പൊൻകുന്നം സെയ്തിന് ഉപഹാരം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ.സോജൻ പൊന്നാട അണിയിച്ചു. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മെന്റലിസം റെക്കാഡ് ജേതാവ് സജീവ് പള്ളത്ത്, സബ്ജില്ലാതല ഐ.ടി.ക്വിസ് വിജയി വി.ആത്മാരാമൻ എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പി.മധു, എ.ആർ.മീന, എം.എൻ.അഖില തുടങ്ങിയവർ പ്രസംഗിച്ചു.