കാഞ്ഞിരപ്പള്ളി: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന, ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. കോ‌പ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന സമ്മേളനം ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ അഭിവാദ്യം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രസിഡന്റായി രാഹുൽ.എസ്. നായരെയും സെക്രട്ടറിയായി നാസർ മുഹമ്മദിനെയും തെരഞ്ഞെടുത്തു. ഒക്ടോബർ 2 ന് കോട്ടയം ഏരിയാ സമ്മേളനം കേരള ബാങ്ക് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30 നും മീനച്ചിൽ ഏരിയാ സമ്മേളനം ഒക്ടോബർ 6 ന് പാലാ കോപ്പറേറ്റീവ് സൊസൈറ്റി ഹാളിലും നടക്കും.