
കോട്ടയം: തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ഇന്റർ ക്ലബ് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് വനിതാ ചാമ്പ്യന്മാരായി. മൂന്ന് സ്വർണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം മെഡലുകൾ നേടിയാണ് അസംപ്ഷൻ വനിതാ വിഭാഗത്തിൽ ചാമ്പ്യന്മാരായത്. രണ്ടാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥിനിയായ തലീത്ത കുമ്മി ജാവലിൻ ത്രോയിൽ റെക്കോർഡ് സ്വർണം നേടി, 4,100, 4,400 മീറ്റർ റിലേകളിൽ അസംപ്ഷൻ ജേതാക്കളായി. ഓവറോൾ വിഭാഗത്തിൽ അസംപ്ഷൻ മൂന്നാം സ്ഥാനവും അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അസംപ്ഷൻ നേടി.