മേവട: കേരളത്തിലെ എല്ലാ ഗവ സ്‌കൂളുകളും ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും ആധുനിക ലോകത്തോട് ചേർന്നു നിൽക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിൽ ഒന്നാമതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മേവട ഗവ. എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.ഫ്രാൻസീസ് ജോർജ് എം.പി, ജോസ് കെ മാണി എം.പി, ജില്ല പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ബാബു കെ.ജോർജ്, ആർ.വേണുഗോപാൽ, ജില്ല വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി ജോസഫ്, ജെസി ജോർജ്,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മാത്യു തോമസ്,സ്മിത വിനോദ്, സുഭാഷ് ഗ്രന്ഥശാല പ്രസിഡന്റ് ആർ.വേണുഗോപാൽ,പഞ്ചായത്ത് അംഗങ്ങളായ മഞ്ജു ദിലീപ്, ആനീസ് കുര്യൻ, എ.ഇ.ഒ അശോകൻ എസ്, ഡെന്നി സെബാസ്റ്റ്യൻ, കെ.ബി അജേഷ്, കെ.റ്റി ജോസഫ്, സണ്ണി അഗസ്റ്റിയൻ, കെ.ബി രാജേഷ് കുമാർ, എമ്മാനുവൽ നെടുമ്പുറം, ജിനോ എം.സ്‌കറിയ, എ.വി ശങ്കരനാരായണൻ, ദേവ നാരായണൻ വി.എച്ച്, കെ.ബാലകൃഷ്ണൻ, ജോസ് മംഗലശ്ശേരി, കെ.പി സുരേഷ്, പദ്മകുമാർ മേവട, എം.എം പ്രദീപ്, ബിജു.കെ, അയ്യപ്പൻ നായർ, ലീന മാത്യു എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

മേവട ഗവ. എൽ.പി. സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു.