കോട്ടയം: ഞീഴൂർ കാട്ടാമ്പാക്ക് ഗവ. യു.പി സ്‌കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർണ്ണക്കൂടാരം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ മുഖ്യപ്രഭാഷണം നടത്തി. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദേവദാസ്, കുറവിലങ്ങാട് എ.ഇ.ഒ ഡോ.കെ.ആർ ബിന്ദുജി, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ലീന, പി.ടി.എ പ്രസിഡന്റ് വി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് വർണ്ണക്കൂടാരം സജ്ജമാക്കിയിരിക്കുന്നത്.