കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തിൽ ഒക്‌ടോബർ 6ന് ആനയൂട്ട് നടത്തും. രാവിലെ 8.30ന് ആരംഭിക്കും. ഇതിന്റെ മുന്നോടിയായി 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ഗുരുവായൂർ മുൻമേൽശാന്തി പള്ളിശ്ശേരിമന മധുസൂദനൻ നമ്പൂതിരി, കെഴുവംകുളം ക്ഷേത്രം മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ചൊവ്വല്ലൂർ മോഹനവാര്യരും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളം അരങ്ങേറും.
മുണ്ടയ്ക്കൽ ശിവനന്ദൻ, വള്ളംകുളം നാരായണൻകുട്ടി, ഗുരുവായൂർ രാജശേഖരൻ,തോട്ടയ്ക്കാട് കണ്ണൻ എന്നീ ഗജവീരൻമാരാണ് ആനയൂട്ടിൽ പങ്കെടുക്കുന്നത്.