കോട്ടയം: എൽ.ഡി.എഫ് കൂടുതൽ ശക്തിപ്പെടുത്തണമെന്ന നിർദ്ദേശവുമായി സി.പി.ഐ ജില്ലാ നേതൃത്വ ക്യാമ്പിന് സമാപനമായി. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അടിയന്തിരമായി പാർട്ടി ഘടകങ്ങൾ പ്രവർത്തനമാരംഭിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും ക്യാമ്പ് നിർദ്ദേശം നൽകി. കുട്ടികളുടെ ലൈബ്രറി കോമ്പൗണ്ടിലുള്ള ശ്രുതി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. 2025ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സി.പി.ഐ ദേശീയ നിർവാഹക സമിതിയഗം അഡ്വ.കെ.പ്രകാശ്ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, പി.കെ കൃഷ്ണൻ, ഒ.പി.എ സലാം, അഡ്വ.വി.കെ സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ശുഭേഷ് സുധാകരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ മോഹൻ ചേന്നംകുളം, ജോൺ വി.ജോസഫ് എന്നിവർ പങ്കെടുത്തു.