name-board

തിരുവഞ്ചൂർ: തുത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിലെ വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് മുഖേന വിവര ശേഖരത്തിലേക്ക് ബന്ധിപ്പിച്ച നാമകരണ ബോർഡുകൾ സ്ഥാപിച്ചു. കുന്തിരിക്കം, രുദ്രാക്ഷം തുടങ്ങിയ നിരവധി മരങ്ങളാൽ സമ്പന്നമായ കാമ്പസിൽ സന്ദർശകർക്ക് ഇനി മുതൽ മരങ്ങളെ കുറിച്ച് അറിവ് നേടാനും സഹായിക്കും. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിന് പദ്ധതി സഹായിക്കുമെന്നും മരങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഗ്രന്ഥം പ്രകാശനം ചെയ്ത് ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസാണ് പദ്ധതി നടപ്പാക്കിയത്. ടൈസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഫാ. റിനോ ആനിക്കൽ എന്നിവർ പങ്കെടുത്തു.