rtt

തലയോലപ്പറമ്പ്: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥികൾക്കായി പവർ ക്വിസ് മത്സരം നടത്തി. തലയോലപ്പറമ്പ് കെ.എസ്.ഇ.ബി സെക്ഷൻ അസി. എൻജിനീയർ ടി.എ അരുൺ മത്സരം നയിച്ചു. മൂന്നാം വർഷ ബി.എസ്.സി കെമിസ്ട്റി വിദ്യാർഥി സൗരവ് സജി ഒന്നാം സ്ഥാനവും മൂന്നാം വർഷ ബി.കോം വിദ്യാർഥിനി ഇ.എസ് അഭിരാമി രണ്ടാം സ്ഥാനവും നേടി. കോളേജ് ക്വിസ് ക്ലബ് കൺവീനർ ഡോ. കെ.ടി അബ്ദുസമദ്, അസി.പ്റൊഫസർമാരായ ഡോ. ജി രമ്യ, ഡോ. സൗമ്യ ദാസൻ, ഡോ. വി.എസ് അർച്ചന, ഡോ. രേണു എന്നിവർ നേതൃത്വം നൽകി.