pd-unni

വൈക്കം : പള്ളിപ്രത്തുശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ അഡ്വ . ജോർജ് ജോസഫിനെ അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി യോഗം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സനീഷ്‌കുമാർ , ജയ് ജോൺ പേരയിൽ, ടി.എസ്. സെബാസ്റ്റ്യൻ, സ്‌കറിയ ആന്റണി , സിറിൽ ജോസഫ്, ടി. അനിൽകുമാർ, പി.എ. സുധീരൻ, മുൻ സെക്രട്ടറി എൻ. കെ. സെബാസ്റ്റ്യൻ, ജൂബിൾ പോൾ എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായ ടി.കെ. അനിയപ്പൻ ഐസക് ജെ.,ഐസക് തോമസ്, കെ.ആർ പ്രവീഷ് , റെജിമോൻ പീതാംബരൻ , ബിന്ദുനാരായണൻ, ലിജി മോൾ .ആർ, മനോഹരൻ പി.എം, ശ്യാം ബാബു, ബിൻസി ജോജോ എന്നിവർ പങ്കെടുത്തു.