മുണ്ടക്കയം: മുരിക്കുംവയൽ ശ്രീശബരീശ കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലെവൽ ടെക് ഫെസ്റ്റ്, ആവിഷ്ക്കാർ 3 മുതൽ 5 വരെ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സിഗ്നേച്ചർ ഇവന്റ്സ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ശില്പശാല, എ ആർ/ വി ആർ ഷോ, ഹാർഡ്‌വെയർ എക്സിബിഷൻ മുതലായവയും നിരവധി ടെക്നിക്കൽ ആൻഡ്‌ നോൺ-ടെക്നിക്കൽ ഇവന്റ്സ്കളും നടത്തും. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്പോട് രജിസ്ട്രേഷൻ ആയിരിക്കും. തിരഞ്ഞെടുക്കപ്പെട്ട മത്സരയിനങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിവരങ്ങൾക്ക്: 94961 59333, 6282794731.