കോട്ടയം: ബസേലിയസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ വി. ബസേലിയൻ വാർഷിക സമാഗമം രണ്ടിന് കോളജിൽ നടക്കും. 2.30ന് ആരംഭിക്കുന്ന സമാഗമം പ്രിൻസിപ്പൽ ഡോ.ബിജു തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും പൂർവ്വവിദ്യാർത്ഥിയുമായ നടൻ വിജയരാഘവന് സ്വീകരണം നൽകും. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായ കെ.ആർ അനൂപ്, െഎ.പി.എസ് ലഭിച്ച പത്തനംതിട്ട പൊലീസ് മേധാവി വി.ജി വിനോദ് കുമാർ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാക്കളായ എ.എസ് അൻസൽ, വിഷ്ണു വിജയദാസ്, കെ.ആർ ബൈജു, ഔഷധി ചെയർ പേഴ്‌സൺ ശോഭന ജോർജ്, വിവിധ കർമ്മമേഖലകളിൽ മികവ് തെളിയിച്ച റിട്ട. അദ്ധ്യാപകരായ ഡോ.എം.ഇ കുര്യാക്കോസ്, പ്രൊഫ. ടി.എം മാത്യു, പ്രൊഫ. മേരി മാത്യു, പ്രൊഫ. കെ.ജെ ജോൺ, പ്രൊഫ. ഇ. ജോൺ മാത്യു എന്നിവരെ ആദരിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ഡോ. സെൽവി സേവിയർ (മലയാളം), ഡോ.എം.ജെ ഷാജു (ഇക്കണോമിക്‌സ്) എന്നിവർക്ക് യാത്രയയപ്പും നൽകും. തുടർന്ന് പൂർവവിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന സംഗീത ഫ്യൂഷൻ, മാജിക് ഷോ, കലാലയ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ. ഫോൺ: 9947954040, 8156981255.