bloo

കോട്ടയം: ദേശീയ രക്തദാനദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജനമൈത്രി പൊലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പാലാ ടൗൺ ഹാളിൽ നടക്കും. പൊതുസമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, പാലാ നഗരസഭ അദ്ധ്യക്ഷൻ ഷാജു തുരുത്തേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.