
മുണ്ടക്കയം ഈസ്റ്റ് : ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം സെന്റ് ആന്റണീസ് കോളേജിന്റെ മുൻവശത്ത് കഴിഞ്ഞ ഒരാഴ്ചയായി കാർ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നു. വണ്ടിപ്പെരിയാർ രജിസ്ട്രേഷനുള്ള മാരുതി ആൾട്ടോ കാർ ആണ് കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിർത്തിയിട്ടിരിക്കുന്നത്. കാറിന്റെ മുൻഭാഗം അപകടത്തിൽപ്പെട്ട് കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസിനും കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വാഹനത്തിനുള്ളിൽ ബാഗും, ചാക്ക് കെട്ടിയ നിലയിലും കാണാം. കാർ ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത് മൂലം സെന്റ് ആന്റണീസ് കോളേജിലേക്ക് വാഹനങ്ങൾ കയറുന്നതിനും വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.