
എലിക്കുളം : എലിക്കുളം പഞ്ചായത്തിലെ ഓരോ വീട്ടിൽ ഓരോ തൊഴിൽ ഉറപ്പാക്കുന്ന തൊഴിൽമേള തുടങ്ങി. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള നോളജ് എക്കോണമി മിഷൻ, കുടുംബശ്രീ, സാമൂഹിക വിജ്ഞാനകേന്ദ്രം എന്നിവയും സഹകരിക്കും. മുൻ എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ അദ്ധ്യക്ഷത വഹിച്ചു. എസ്.ഷാജി, ഷേർളി അന്ത്യാങ്കുളം, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ് എന്നിവർ സംസാരിച്ചു. കെ.ഡിസ്‌ക് അംഗം ഡോ.ശ്രീകാന്ത്, ബി.ഹരികുമാർ, എ.പി.സതീഷ്‌കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.