
ഒന്നിന്റെ ദർശനം
എം.എൻ. കാരശ്ശേരി
തന്റേതു മാത്രമായ വഴിയിലൂടെ നടന്നു ശീലിച്ച കാരശ്ശേരിയുടെ എഴുത്ത് എപ്പോഴും ആശയസംവാദത്തിന്റെ വിപുലമായ സാദ്ധ്യതകൾ തുറന്നിടുന്നു. ആറു ഭാഗങ്ങളിലായി പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ സമാഹാരം വിഷയവൈവിദ്ധ്യം കൊണ്ടും കാഴ്ചപ്പാടുകളുടെ ബഹുസ്വരത കൊണ്ടും വേറിട്ടു നിൽക്കുന്നു.
പ്രസാധകർ
പച്ചമലയാളം ബുക്ക്സ്
ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും
കെ. മധുസൂദനൻ കർത്താ
മലയാളസാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, അതിലൂടെ അവരെ വായനയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ഈ കൃതിയുടെ മുഖ്യ ലക്ഷ്യം. കൃതിയിൽ പരിചയപ്പെടുത്തുന്ന എല്ലാ കഥാപാത്രങ്ങളും മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്.
പ്രസാധകർ
ഒലിവ് ബുക്ക്സ്
സ്വതന്ത്ര റിപ്പബ്ലിക്
അനഘ കോറോത്ത്
ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന വായുമണ്ഡലം പോലെ ഒരു സമൂഹം കവിയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അനഘ കവിതയിലൂടെ സത്യത്തിന്റെ കരുത്തുള്ള കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്.
പ്രസാധകർ
ബുക്ക്മൻ
മരണാനന്തരം ഒരു സോഫ്റ്റ്വെയർ
ഇളവൂർ ശ്രീകുമാർ
സാങ്കേതികതയുടെ കനിവില്ലാക്കാലത്തെ മനുഷ്യ ജീവിതത്തുടിപ്പാണ് ഓരോ കഥയും. മുൻപ് കേട്ടിട്ടില്ലെങ്കിലും സംഭവിച്ച അനുഭവമായി അത് നമ്മുടെ സംവേദനത്തെ പൊള്ളിക്കുന്നു. കേവല വായനകളല്ല, ആന്തരിക വിവക്ഷകൾ തേടുന്ന ആഴവായനകളുടെ ഉൾക്കഥകൾ നിറഞ്ഞ പുസ്തകം.
പ്രസാധകർ
സുജിലി പബ്ലിക്കേഷൻസ്
ജർമ്മൻ ദിനങ്ങൾ
അശോകൻ ചരുവിൽ
വസന്തം കഴിയുകയും വേനൽ ആഘോഷങ്ങൾക്കായി മനുഷ്യർ കൊഴിഞ്ഞ പൂവുകൾ വീണുകിടക്കുന്ന മെെതാനങ്ങളിൽ ഒത്തുചേരുകയും ചെയ്യുമ്പോൾ അശോകൻ ചരുവിൽ എന്ന കഥാകാരൻ നമുക്കായി യാത്രയുടെ ഓർമ്മകൾ ഒപ്പിയെടുക്കുകയാണ്. അലസഗമനമല്ല, ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും കാൽമുദ്രകളിൽ സ്വന്തം പാദമൂന്നി നടന്ന ഒരു യാത്രികന്റെ അസാധരണമായ യാത്രക്കുറിപ്പാണ് ഈ പുസ്തകം
പ്രസാധകർ
ചിന്താ പബ്ലിഷേഴ്സ്
ഋതുക്കൾ ഞാനാകുന്നു
എബ്രാഹം മാത്യു
ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യ നോവൽ. മലയാളികളുടെ കാവ്യഭാവനയെ സമ്പുഷ്ടമാക്കിയ അനശ്വര കവിയുടെ ജീവിതത്തിലേക്കുള്ള അപൂർവ സഞ്ചാരം.
പ്രസാധകർ
ചിന്താ പബ്ലിഷേഴ്സ്
സമാന്തരം
കെ.ആർ. മല്ലിക
സ്വന്തം ജീവിതപ്പാത തിരഞ്ഞെടുക്കുന്ന അശ്വതിക്കു മുന്നിൽ വന്നുപെടുന്ന വെെതരണികളെയാണ് നോവൽ അവതരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തോട് കലഹിച്ച് സ്വതന്ത്രമായ പാത വെട്ടിത്തെളിക്കാൻ ശ്രമിക്കുന്ന കഥാപാത്രത്തോട് സുദൃഢമായ കുടുംബ ബന്ധങ്ങൾ എന്തു ചെയ്തെന്ന അന്വേഷണമാണ് നോവലിൽ.
പ്രസാധകർ
ചിന്താ പബ്ലിഷേഴ്സ്
സഞ്ചാരി
കാരയ്ക്കാമണ്ഡപം വാസുദേവൻ
ലളിതമായ ആശയങ്ങൾ പ്രതിഫലിക്കുന്ന മുപ്പതു കവിതകളുടെ സമാഹാരമാണ് സഞ്ചാരി. പ്രൊഫ. ചെങ്കൽ സുധാകരനാണ് അവതാരിക എഴുതിയിരിക്കുന്നത്.
പ്രസാധകർ
പ്രഭാത് ബുക്ക് ഹൗസ്