
ന്യൂയോർക്ക്: ഗൂഗിളിന്റെ എ.ഐ മോഡലായ ജെമിനിയുടെ സേവനം ഇനി ജിമെയിലിന്റെ ആൻഡ്രോയിഡ് പതിപ്പിലും ലഭിക്കും. ജെമിനിയെ അടിസ്ഥാനമാക്കിയുള്ള ക്യു ആൻഡ് എ ഫീച്ചർ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ജെമിനി സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്കാണ് സേവനം ലഭിക്കുക. ജൂണിൽ ജിമെയിലിന്റെ വെബ് പതിപ്പിൽ ജെമിനിയെ അവതരിപ്പിച്ചിരുന്നു. വൈകാതെ ഫീച്ചർ ഐ.ഒ.എസിലുമെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻബോക്സിലെ ആവശ്യമായ ഇ - മെയിലുകൾ തിരയാനും നിശ്ചിത വിവരങ്ങൾ അടങ്ങിയ ഇ - മെയിലുകൾ കണ്ടെത്താനും ഉപഭോക്താക്കൾക്ക് ജെമിനിയുടെ സഹായം തേടാം.