pic

മോസ്കോ: റഷ്യയിൽ വിദൂര കിഴക്കൻ മേഖലയിൽ 3 ജീവനക്കാരടക്കം 22 യാത്രികരുമായി പറന്ന ഹെലികോപ്റ്റർ കാണാതായി. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 9.45ന് കാംച‌റ്റ്‌ക ഉപദ്വീപിൽ വാച്കാഷെറ്റ്സ് അഗ്നിപർവ്വതത്തിന് സമീപമാണ് എം.ഐ-8ടി മോഡൽ ഹെലികോപ്റ്റർ കാണാതായത്. ചെറിയ വ്യോമ കേന്ദ്രത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ഹെലികോപ്റ്റർ അപ്രത്യക്ഷമാവുകയായിരുന്നു. യാത്രികരിൽ കൂടുതലും വിനോദ സഞ്ചാരികളാണ്. ശക്തമായ മൂടൽ മഞ്ഞ് തെരച്ചിലിന് തടസം സൃഷ്ടിക്കുന്നു. സജീവ അഗ്നിപർവ്വതങ്ങൾ നിറഞ്ഞ കാംച‌റ്റ്‌ക ഉപദ്വീപ് റഷ്യയിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്റർ അകലെയാണിവിടം.