pic

മോസ്കോ : തെക്കു പടിഞ്ഞാറൻ റഷ്യൻ നഗരമായ ബെൽഗൊറോഡിൽ ഇന്നലെ പുലർച്ചെയുണ്ടായ യുക്രെയിൻ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. കുട്ടികൾ അടക്കം 46 പേർക്ക് പരിക്കേറ്റെന്നും റഷ്യ പറയുന്നു. യുക്രെയിൻ പ്രതികരിച്ചിട്ടില്ല. അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ മാസങ്ങളായി യുക്രെയിൻ ഡ്രോൺ ആക്രമണങ്ങളും മറ്റും നടത്തുന്നുണ്ട്.

മറ്റൊരു അതിർത്തി പ്രദേശമായ കുർ‌സ്‌കിൽ ആഗസ്റ്റ് ആദ്യം മുതൽ യുക്രെയിൻ സൈനികർ കടന്നുകയറ്റം തുടരുകയാണ്. ഇവിടുത്തെ നൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തെന്ന് യുക്രെയിൻ അവകാശപ്പെടുന്നു.