pic

വാഷിംഗ്ടൺ: അമേരിക്കൻ റാപ് ഗായകൻ ഫാറ്റ്മാൻ സ്‌കൂപ്പ് (53)​ കുഴഞ്ഞുവീണ് മരിച്ചു. പ്രാദേശിക സമയം,​ വെള്ളിയാഴ്ച രാത്രി കണറ്റികട്ടിൽ സംഗീത പരിപാടി അവതരിപ്പിക്കവെ ആയിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐസക് ഫ്രീമാൻ എന്നാണ് ഫാറ്റ്മാന്റെ യഥാർത്ഥ പേര്. ബീ ഫെയ്‌ത്ത്‌ഫുൾ,​ ഇറ്റ് ടേക്ക്സ് സ്‌കൂപ്പ് തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധനേടി.