
ശ്രീനാഥ് ഭാസി നായകനായി കെ.എം.ശശിധർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ക്രെഡിറ്റ് സ്കോർ എന്ന ചിത്രം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. നേരത്തേ സിബിൽ സ് കോർ എന്നായിരുന്നു ചിത്രത്തിന്റെ പേര്.ശ്രീനാഥ് ഭാസിയുടെ മാതാവ് ശശികല ഭാസി സ്വിച്ചോണും പിതാവ് ഭാസി രവീന്ദ്രൻ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. ആദ്യ സീനിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി , മാലപാർവതി,സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു..
ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാവികസനം. കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ
ഇമോഷൻസ്ഫാക്ടറി ഗ്രൂപ്പ് (ഇ.എഫ്.ജി) ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ്.
സംവിധായകൻ ദീപു കരുണാകരന്റെ ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് നിർമ്മാണം.
സംഭാഷണം - അർജുൻ' ടി. സത്യനാഥ്. ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ.കെ.സോമൻ
കലാസംവിധാനം. - ത്യാഗു തവനൂർ , മേക്കപ്പ് - പ്രദീപ് വിതുര, പി.ആർ|. ഒ വാഴൂർ ജോസ്.