preethi-mukundan

തമിഴ് നടി പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന മേനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയും ആസൈ കൂടൈ എന്ന സൂപ്പർഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് പ്രീതി മുകുന്ദൻ. മികച്ച വിജയം നേടിയ മന്ദാകിനി എന്ന റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്‌പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന മേനേ പ്യാർ കിയയും റൊമാന്റിക് കോമഡിയാണ്. സംവിധായകൻ ഫൈസൽ ഫസിലുദ്ദീൻ ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: ഡോൺപോൾ പി, സംഗീതം: അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്: കണ്ണൻ മോഹൻ,
പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, കലാസംവിധാനം: സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, സംഘട്ടനം: കലൈ കിങ്സണ്, പ്രൊജക്ട് ഡിസൈനർ: സൗമ്യത വർമ്മ, ഡിഐ: ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ: സവിൻ സാ, സ്റ്റിൽസ്‌: ഷൈൻ ചെട്ടികുളങ്ങര, വിതരണം സ്‌പൈർ പ്രൊഡക്ഷൻസ്,പിആർഒ: എ.എസ്. ദിനേശ്.