a

തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരം കരൾ ദാനം ചെയ്ത നാഷണൽ കോളേജ് വിദ്യാർത്ഥി അനഘ.എസിനെ ആശ്ളേഷിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. മനുഷ്യസ്‌നേഹത്തിന്റെ പ്രതിബിംബമാണ് അനഘയെന്ന് കോളേജിൽ നടന്ന ചടങ്ങിൽ അവർ പറഞ്ഞു.

നാഷണൽ കോളേജിലെ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ എസ്.എ.ഷാജഹാൻ അദ്ധ്യക്ഷനായ ചടങ്ങിൽ വകുപ്പ് മേധാവിമാരായ ഫാജിസ ബിവി,അനിത.എസ്, ആൽവിൻ.ഡി തുടങ്ങിയവർ സംസാരിച്ചു.