train-

കൊച്ചി: അങ്കമാലി യാർഡിലെ അറ്റകുറ്റപ്പണി മൂലം ട്രെയിനുകൾ വെെകുന്നു. അങ്കമാലി -തൃശൂർ റൂട്ടിലെ ട്രെയിനുകൾ പിടിച്ചിട്ടിട്ടുണ്ട്. ബംഗളൂരു -എറണാകുളം എക്‌സ്‌പ്രസ് ഒരു മണിക്കൂറിലേറെയായി തൃശൂരിൽ പിടിച്ചിട്ടിരിക്കുകയാണ്.

അങ്കമാലി യാർഡിലെ അറ്റകുറ്റപ്പണി മൂലം ഇന്ന് രാവിലെ 7.20ന് പുറപ്പെടേണ്ട പാലക്കാട് -എറണാകുളം ജംഗ്ഷൻ മെമു (06797), ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ - പാലക്കാട് മെമു (06798) സർവീസുകൾ പൂർണമായി റദ്ദാക്കിയിരുന്നു.

തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) ഇന്ന് എറണാകുളം ജംഗ്ഷനിൽ സർവീസ് നിർത്തി. തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ടൗണിലും കണ്ണൂർ– ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂരിലും സർവീസ് അവസാനിപ്പിക്കും. പാലക്കാട് - തൂത്തുക്കുടി പാലരുവി എക്‌സ്‌പ്രസ് (16792) ഇന്ന് ആലുവയിൽ നിന്ന് വെെകിട്ട് 6.05ന് ആകും പുറപ്പെടുക. പാലക്കാടിനും ആലുവയ്ക്കും ഇടയിൽ സർവീസ് റദ്ദാക്കി.