astro

അശ്വതി: സത്കീർത്തി, ഉദ്യോഗലബ്ധി, സ്ഥാനലാഭം എന്നിവയ്ക്ക് യോഗം. വിദ്യാഭ്യാസ കാര്യത്തിലെ അലസത തിരിച്ചടിയുണ്ടാക്കും. യന്ത്രത്തകരാറുമൂലം ധനനഷ്ടമുണ്ടാകാം. ദൈവാധീനം അനുകൂലം. പുതിയ വാഹനം വാങ്ങാൻ യോഗം. ഭാഗ്യദിനം ബുധൻ.

ഭരണി: കുടുംബത്തിൽ മനസമാധാനമുണ്ടാകും. ഐശ്വര്യം, സ്ഥാനമാനലബ്ധി, ധനധാന്യ വർദ്ധനവ്, വ്യവഹാര വിജയം എന്നിവയ്ക്ക് യോഗം. ശാരീരികാസ്വാസ്ഥ്യവും മനക്ലേശവും വർദ്ധിക്കും. യാത്രയ്ക്കും കച്ചവടത്തിനും അനുകൂല സമയം. പകർച്ചവ്യാധികളിൽ നിന്നു മോചനം. ഭാഗ്യദിനം തിങ്കൾ.
കാർത്തിക: പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. പ്രതീക്ഷിച്ച ധനം കൈവരും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. വീഴ്ചകളും പൊള്ളലുമുണ്ടാകാതെ സൂക്ഷിക്കണം. അപ്രതീക്ഷിത നഷ്ടത്തിനു സാദ്ധ്യത. വിനോദയാത്രയ്ക്ക്‌ പോകാൻ അവസരം. ഭാഗ്യദിനം വെള്ളി.
രോഹിണി: വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. ധർമ്മകർമ്മങ്ങളിൽ വീഴ്ച വരുത്തരുത്. ദേവാലയ ദർശനം നടത്തും. മനോദുഃഖമുണ്ടാകാൻ സാദ്ധ്യത. അഗ്നി, ആയുധം മുഖേനയും അപകടസാദ്ധ്യത. പിതൃതുല്യർക്ക്‌ രോഗാരിഷ്ടതകൾ. കാര്യതടസം മാറും. ഭാഗ്യദിനം ചൊവ്വ.


മകയിരം: പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ചെലവുകൾ വർദ്ധിക്കും. അസത്യപ്രചരണങ്ങൾ മനോവിഷമമുണ്ടാക്കും. ഇഷ്ടദേവതകളെ പ്രീതിപ്പെടുത്തുക. സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കും. ബന്ധങ്ങൾ പുതുക്കിയെടുക്കും. വളർത്തു മൃഗങ്ങളിൽ നിന്നു നേട്ടം. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: വസ്തുവോ വാഹനമോ വാങ്ങും. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത. അകന്നുനിന്ന ബന്ധുക്കൾ അടുക്കും. യാത്രാക്ലേശമുണ്ടാകും. അലസത വെടിഞ്ഞു പ്രവർത്തിച്ചാൽ നേട്ടങ്ങൾ നേടാനാകും. ഭാഗ്യദിനം ശനി.
പുണർതം: പുതിയ ജോലിക്ക് അവസരം. എഴുത്തു കുത്തുകൾ ഗുണകരമാകും. ദാമ്പത്യബന്ധത്തിൽ അസ്വസ്ഥതകളുണ്ടാകും.സന്താനലബ്ധിയുണ്ടാകും. വളർത്തു മൃഗങ്ങളിലൂടെ അപകടത്തിന് സാദ്ധ്യത. വാഹനം വാങ്ങാൻ യോഗം. ഭാഗ്യദിനം ശനി.
പൂയം: കുടുംബസൗഖ്യം, ധനധാന്യ വർദ്ധനവ്, കർമ്മഗുണപ്രാപ്തി എന്നിവയ്ക്ക് യോഗം. ശത്രുക്കളിൽ നിന്നു അകലം പാലിക്കുക. ബന്ധുജനങ്ങളുമായി തർക്കങ്ങൾക്ക് സാദ്ധ്യത. ഗൃഹനിർമ്മാണം തുടങ്ങും, ഗൃഹോപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം തിങ്കൾ.


ആയില്യം: ബിസിനസ് വിപുലീകരിക്കും. ജോലിയിൽ സുഹൃത്തുക്കളുടെ സഹായമുണ്ടാകും. കടങ്ങൾ മടക്കിക്കിട്ടും. ഉദ്യോഗസ്ഥർക്ക്‌ ജോലി ഭാരം വർദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണഫലം. ഓണപരിപാടികളിൽ പങ്കെടുക്കും. ഭാഗ്യദിനം വെള്ളി.
മകം: സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് തുടങ്ങും. കുടുംബസ്വത്ത് ഭാഗിക്കും. സഹോദരങ്ങളുമായി ഭിന്നതയുണ്ടാകും. സ്വയം സ്ഥാപനം നടത്തുന്നവർക്ക് ഗുണം കുറയും. വസ്തുവ്യാപാരത്തിൽ നഷ്ടം. ഭാഗ്യദിനം വ്യാഴം.
പൂരം: വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. വ്യവഹാരാദികളിൽ വിജയിക്കും. സ്വയംതൊഴിൽ ഗുണകരമാകും. സു‌ഹൃത്തുക്കളുടെ സഹായമുണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. പ്രണയനേട്ടത്തിന് സാദ്ധ്യത. സത്കീർത്തിയുണ്ടാകും. ഭാഗ്യദിനം ശനി.
ഉത്രം: ശുഭവാർത്തകൾ കേൾക്കും. ധനലാഭമുണ്ടാകും. കലാരംഗത്ത് ഉയർച്ച. ഗൃഹനിർമ്മാണം താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടി വരും. അപകീർത്തി നേരിടേണ്ടി വരും. നാഡീസംബന്ധ രോഗങ്ങൾക്ക് സാദ്ധ്യത. ദൂരയാത്രകൾ നടത്തും. ഭാഗ്യദിനം തിങ്കൾ.

അത്തം: സന്താനങ്ങൾ ഉന്നതിയിലെത്തും. കുടുംബസൗഖ്യമുണ്ടാകും. സത്കീർത്തിനേടും. കാര്യതടസം മാറികിട്ടും. ഊഹക്കച്ചവടത്തിലൂടെ ധനനഷ്ടം. നേത്രരോഗത്തിന് സാദ്ധ്യത. വിദേശവാസത്തിന് യോഗം. പണമിടപാടുകളിൽ ശ്രദ്ധവേണം. ഭാഗ്യദിനം ചൊവ്വ.
ചിത്തിര: ഉദ്യോഗലബ്ധിക്കും ധനനേട്ടത്തിനും സാദ്ധ്യത. ക്ഷേത്രദർശനം നടത്തും. ബന്ധുജന പ്രീതി, സുഹൃദ്ഗുണം എന്നിവയുണ്ടാകും. വിവാഹ തടസങ്ങൾ മാറിക്കിട്ടും. നാൽക്കാലികൾ വഴി നഷ്ടമുണ്ടാക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. ഭാഗ്യദിനം വ്യാഴം.
ചോതി: കാർഷികരംഗത്ത് അഭിവൃദ്ധിയുണ്ടാകും. സത്കീർത്തി, ബന്ധുജനസമാഗമം, കാര്യസിദ്ധി എന്നിവയ്ക്ക്‌ യോഗം. കുടുംബകാര്യങ്ങൾ ശുഭകരമാകും. ചെലവുകൾ വർദ്ധിക്കും. ഉദ്യോഗകാര്യങ്ങളിലെ അശ്രദ്ധ മാറ്റണം. യാത്രകൾ നടത്തും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: തൊഴിൽ, വ്യാപാര മേഖലകളിൽ വിജയം. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. ഉദ്യോഗത്തിൽ ഉയർച്ച. അധികാരവും സർക്കാരുമായി ബന്ധപ്പെട്ട ജോലിയിൽ വിജയം. ഓണഘോഷങ്ങളിൽ പങ്കെടുക്കും. ഭാഗ്യദിനം വെള്ളി.


അനിഴം: വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ശുഭവാർത്ത. മത്സരങ്ങളിൽ വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിജയം. കുടുംബത്തിലെ സന്തോഷം വർദ്ധിക്കും. സ്വത്തുതർക്കങ്ങൾ പരിഹരിക്കും. അപകടങ്ങളിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെടും. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: ബിസിനസിൽ നേട്ടമുണ്ടാകും. പുതിയ ജോലിക്ക് സാദ്ധ്യത. പ്രണയകാര്യങ്ങൾ ശുഭകരമാകും. ആരോഗ്യം തൃപ്തികരം. സർക്കാർ സഹായങ്ങൾ ലഭിക്കും. അഭിമാനകരമായ കാര്യങ്ങൾ ചെയ്യും. പുതിയ വസ്തുക്കൾ വാങ്ങും. കലാരംഗത്ത് അവസരം. ഭാഗ്യദിനം ശനി.
മൂലം: കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. അന്യർക്കുവേണ്ടി പ്രവർത്തിക്കും. സന്താനസൗഖ്യമുണ്ടാകും. ഊഹക്കച്ചവടത്തിലും നറുക്കെടുപ്പുകളിലും ധനനേട്ടം. കലാരംഗത്ത് ശോഭിക്കും. പരീക്ഷകളിൽ മികച്ച വിജയം. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം വ്യാഴം.
പൂരാടം: ജീവിത പങ്കാളിയുമൊത്ത് വിനോദയാത്ര പോകും. ആരോഗ്യം പുഷ്ടിപ്പെടും. ഗൃഹത്തിൽ സുഖക്കുറവ് അനുഭവപ്പെടാം. പ്രകൃതിക്ഷോഭങ്ങളാൽ വ്യാപാരനഷ്ടത്തിന് സാദ്ധ്യത. കാര്യങ്ങൾ ശുഭകരമാകും. കർമ്മരംഗത്ത് മാറ്റമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


ഉത്രാടം: വേണ്ടപ്പെട്ടവരിൽ നിന്നു സന്തോഷകരമായ അനുഭവമുണ്ടാകും. കുടുംബാംഗങ്ങളുമായി തർക്കത്തിന് സാദ്ധ്യത. പണമിടപാടുകളിൽ ശ്രദ്ധവേണം. വീട് നവീകരിക്കും. മക്കളുടെ കാര്യത്തിലെ ആശങ്കകൾ നീങ്ങും. ഭാഗ്യദിനം ബുധൻ.
തിരുവോണം: കരിയറും ബിസിനസും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ദീർഘകാലമായി കാണാൻ ആഗ്രഹിച്ചവരെ കണ്ടുമുട്ടും. പ്രണയബന്ധത്തിൽ തിരിച്ചടി. ആഗ്രഹിച്ച പഠനമേഖലകളിൽ ചേരാനാകും. ബന്ധുക്കളിൽ നിന്നു ഗുണാനുഭവം. ഭാഗ്യദിനം ചൊവ്വ.
അവിട്ടം: ദീർഘകാലമായി സന്താനഭാഗ്യമില്ലാത്ത ദമ്പതികൾക്ക് സന്താനയോഗം. വ്യവഹാരങ്ങളിൽ അനുകൂല ഫലമുണ്ടാകും. ഊഹക്കച്ചവടങ്ങളിൽ ധനനഷ്ടം. ധനപരമായി നല്ല കാലമല്ല. കലാരംഗത്ത് മുന്നേറ്റം. ദാമ്പത്യജീവിതത്തിലെ വിഷമതകൾ പരിഹരിക്കും. ഭാഗ്യദിനം വ്യാഴം.
ചതയം: പൊതുവേദികളിൽ ആദരിക്കപ്പെടും. മത്സരപരീക്ഷകളിൽ ഉയർന്ന വിജയമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗം. ചെലവ് നിയന്ത്രിക്കണം. കടബാദ്ധ്യതയിൽ നിന്നു താത്‌ക്കാലിക മോചനമുണ്ടാകും. ജോലി സ്ഥലത്ത് നിന്നു പിന്തുണ ലഭിക്കും. ഭാഗ്യദിനം ശനി.

പൂരുരൂട്ടാതി: ഏറ്റെടുത്ത ജോലി പൂർത്തിയാക്കും. വിദേശതൊഴിലിന് ശ്രമിച്ചാൽ സാദ്ധ്യമാകും. പഠനകാര്യത്തിലെ തടസങ്ങൾ മാറും. പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കും. ഭൂമി, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: കച്ചവടത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം. അതിഥികളെ സത്കരിക്കും. ശത്രുക്കളുടെ എണ്ണം വർദ്ധിക്കും. വിനോദയാത്ര പോകാനവസരം. വിശ്വാസവഞ്ചനയ്ക്ക് വിധേയമാകാതെ സൂക്ഷിക്കുക. അന്യരെ സഹായിക്കും. പരീക്ഷയിൽ വിജയം നേടും. ഭാഗ്യദിനം തിങ്കൾ.
രേവതി: ആഗ്രഹിച്ച വിജയവും പ്രശസ്തിയുമുണ്ടാകും. ജോലിസ്ഥലത്ത് നേട്ടങ്ങൾ പ്രശംസിക്കപ്പെടും. കുടുംബത്തിൽ സന്തോഷമുണ്ടാകും. സുഹൃത്തുക്കളുമായി ചേർന്ന് സംരംഭങ്ങൾ തുടങ്ങും. വിദേശയാത്ര തടസം നീങ്ങും. ഭാഗ്യദിനം ഞായർ.