v

ഉദ്ഘാടന മത്സരം അലപ്പി റിപ്പിൾസും തൃശൂ‌ർ ടൈറ്റൻസും തമ്മിൽ, മത്സരം 2.30 പി.എം മുതൽ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30 മുതലാണ് ആദ്യ മത്സരം.
മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ആ ലപ്പി റിപ്പിൾസും വരുൺ നായനാരുടെ നേതൃത്വത്തിലുള്ള തൃശൂർ ടൈ​റ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

ഉദ്ഘാടനം 6ന്

വൈകിട്ട് 6 മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കെ.സി.എല്ലിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തുടർന്ന് കെ.സി.എല്ലിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മോഹൻലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹിമാൻ, വനിതാ ക്രികറ്റ് ഗുഡ്‌വിൽ അംബാസിഡർ കീർത്തി സരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേ‌ഴ്‌സും ഏ​റ്റുമുട്ടും.

ഫൈനൽ 18ന്

സെപ്തംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17
ന് സെമി ഫൈനൽ.18നാണ് ഫൈനൽ.ര്ര

പ്രവേശനം സൗജന്യം

എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യമാണ്. സ്​റ്റാർ സ്‌പോർട്സിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.