boi

കൊച്ചി: ചെറുകിട നിക്ഷേപകർക്ക് 333 ദിവസത്തേക്ക് 7.9 ശതമാനം വരെ പലിശ ലഭ്യമാക്കുന്ന സ്റ്റാർ ധൻ വൃദ്ധി ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ പ്രഖ്യാപിച്ചു. സൂപ്പർ സീനിയർ നിക്ഷേപകർക്കാണ് 7.9 ശതമാനം പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഇതേ കാലാവധിയിൽ 7.75 ശതമാനവും മറ്റുള്ളവർക്ക് 7.25 ശതമാനവും പലിശ ലഭിക്കും. നിക്ഷേപങ്ങളും വസ്തുവും ഈടായി നൽകി വായ്പയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാലാവധി എത്തുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാനും അവസരമുണ്ട്.