
അദാന:മുൻ ഐവറി കോസ്റ്റ് ഡിഫൻഡർ സോൾ ബാംബ അന്തരിച്ചു. 39 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു താരം. നിലവിൽ തുർക്കിഷ് ക്ലബ് അദാനസ്പോറിന്റെ ടെക്സിനിക്കൽ ഡയറക്ടറായിരുന്നു. ആദാനസ്‌പോറിന്റെ മാനേജ്മെന്റാണ് ബാംബയുടെ മരണവിവരം സ്ഥീരീവകരിച്ചത്.പി.എസ്.ജിയിലൂടെ പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറിയ ബാംബ ലെസ്റ്റർസിറ്റി, ലീഡ്‌സ് .യുണൈറ്റഡ്, കാർഡിഫ് സിറ്റി, മിഡിൽസ്ബ്രോ തുടങ്ങിയ പ്രമുഖ ക്ലബുകളിലും കളിച്ചു. 2008 മുതൽ 2006വരെ ഐവറി കോസ്റ്റിനായി അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.