
മോസ്കോ: പരസ്പരം വ്യോമാക്രമണങ്ങൾ ശക്തമാക്കി റഷ്യയും യുക്രെയിനും. റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളിലേക്കും എണ്ണ ശുദ്ധീകരണ ശാലയിലേക്കും യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തി. ആളപായമില്ലെങ്കിലും നിരവധിയിടങ്ങളിൽ തീപിടിത്തമുണ്ടായി. 150ലേറെ ഡ്രോണുകൾ റഷ്യൻ സൈന്യം തകർത്തു.
തിരിച്ചടിയായി യുക്രെയിനിലെ ഖാർക്കീവിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റ് അടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. സുമി നഗരത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി അഭ്യർത്ഥിച്ചു.