d

പാരീസ്: പാരാലിമ്പിക്‌സിൽ രണ്ടാം മെഡൽ സ്വന്തമാക്കി ഇന്ത്യൻ സ്‌പ്രിന്റർ പ്രീതി പാൽ. വനിതകളുടെ 200 മീറ്ററിൽ (ടി35) 30.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പ്രീതി പാരീസിൽ രണ്ടാം വെങ്കലം സ്വന്തമാക്കി. നേരത്തേ 100 മീറ്ററിലും പ്രീതി വെങ്കലം നേടിയിരുന്നു. പാരാലിമ്പിക്സിൽ ട്രാക്ക് ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രീതി. 200 മീറ്ററിൽ ചൈനയുടെ ഷൂ ഷിയ (28.15 സെക്കൻഡ്) സ്വർണവും, ഗുവോ ക്വിയാൻക്വിയാൻ ( 29.09 സെക്കൻഡ്) വെള്ളിയും നേടി.

പുരുഷബാഡ്‌മിന്റണിൽ എസ്.എൽ 3യിൽ നിതീഷ് കുമാറും എസ്.എൽ 4ൽ സുഹാസും ഫൈനലിലെത്തി മെഡലുറപ്പിച്ചു.