beauty

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് റോസ്‌മേരി. എണ്ണയിൽ ചേർത്തും പാക്കായും സ്‌‌പ്രേ ആയുമെല്ലാം റോസ് മേരി ഉപയോഗിക്കാറുണ്ട്. വിപണിയിൽ പല തരത്തിലുള്ള റോസ് മേരി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കോടിക്കണക്കിന് ജനങ്ങളാണ് ഇത് വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ, റോസ്‌ മേരി ഉപയോഗിക്കുന്നതിലൂടെ എന്താണ് നിങ്ങളുടെ മുടിയിൽ സംഭവിക്കുന്നത് എന്നറിയാമോ? റോസ് മേരി നിങ്ങളുടെ മുടിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും ദീർഘകാലം ഇത് ഉപയോഗിച്ചാൽ എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നതെന്നും നോക്കാം.

നൂറ്റാണ്ടുകൾ മുമ്പ് തന്നെ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയ ഒന്നാണ് റോസ്‌മേരി. ഭക്ഷണത്തിൽ മണം കിട്ടാനും പിന്നീട് ശരീരത്തിൽ ഉപയോഗിക്കുന്ന സ്‌പ്രേയിലും ഇവ ചേർത്തിരുന്നു. റോസ്‌മേരി ഉപയോഗിക്കുന്നത് യാതൊരുവിധ ഗുണവും നൽകില്ലെന്നും പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. എന്നാൽ, പുരുഷന്മാരിലും സ്‌ത്രീകളിലും കഷണ്ടി വരാതിരിക്കാൻ പോലും റോസ്‌‌മേരി സഹായിക്കുമെന്നാണ് ഉപയോഗത്തിലൂടെ ജനങ്ങൾ പറയുന്നത്.

റോസ്‌മേരിയിൽ അടങ്ങിയിട്ടുള്ള ചില ആൽക്കലോയിഡുകളാണ് മുടി വളരാനും മണം നൽകാനും സഹായിക്കുന്നത്. പുരട്ടുന്നതിലൂടെ തലയോട്ടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ റോസ്‌മേരി സഹായിക്കുന്നു. കൂടാതെ ബലം കുറഞ്ഞ മുടിയിഴകൾക്ക് ബലവും നൽകുന്നു.

ഉപയോഗിക്കേണ്ട വിധം

നിങ്ങൾ ഉപയോഗിക്കുന്ന എണ്ണയിൽ റോസ്‌മേരി ചേ‌ർത്ത് ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ രണ്ട് ഗ്ലാസ് വെള്ളത്തിൽ റോസ് മേരിയിട്ട് തിളപ്പിച്ച് നന്നായി കുറുക്കി തണുക്കുമ്പോൾ ഒരു സ്‌പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാവുന്നതാണ്.