
രാജ്യത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന പ്രീമിയം കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, 'കിയ സബ്‌സ്‌ക്രൈബ്' എന്ന പുതിയ ഫ്ലക്‌സിബിൾ ഉടമസ്ഥാവകാശ പ്ലാൻ പ്രഖ്യാപിച്ചു. ഫ്ലക്സിബിൾ ഉടമസ്ഥാവകാശ പരിപാടികൾ വിപുലീകരിക്കുന്നതിനായി എഎൽഡി ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി ഒരു ധാരണാപത്രവും ഒപ്പുവച്ചു. ഈ സഹകരണം ഇന്ത്യയിലെ 14 പ്രധാന നഗരങ്ങളായ ഡൽഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുഡ്ഗാവ്, മുംബൈ, പൂനെ, അഹമ്മദാബാദ്, ഇൻഡോർ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിലേക്ക് കിയയുടെ ലീസിംഗ് & സബ്സ്ക്രിപ്ഷൻ സേവനങ്ങൾ വ്യാപിപ്പിക്കും.
ദീർഘകാല പദ്ധതികളുള്ള കിയ ലീസ് പ്രോഗ്രാമിൻ്റെ വിജയത്തെത്തുടർന്നാണ് കമ്പനി ' കിയ സബ്‌സ്‌ക്രൈബ്' എന്ന ഹ്രസ്വകാല വാടക ഓപ്‌ഷൻ അവതരിപ്പിച്ചത്. ദീർഘകാല പ്രതിബദ്ധതയില്ലാതെ 12 മുതൽ 36 മാസം വരെയുള്ള കാലാവധിയിൽ വാഹന ഉപയോഗം എന്ന വഴക്കം തേടുന്ന ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അനുയോജ്യമാണ് ഇത്.
മൂന്ന് മാസം മുമ്പാണ് ഫ്ലക്സിബിൾ ഉടമസ്ഥാവകാശ പദ്ധതിയായ കിയ ലീസ് അവതരിപ്പിച്ചത്. വ്യത്യസ്ത മൈലേജ് ഓപ്‌ഷനുകളോടെ 24 മുതൽ 60 മാസം വരെ നീണ്ടുനിൽക്കുന്ന സഞ്ചാര ആവശ്യകതകളുള്ള ബി2ബി ക്ലയൻ്റുകൾ, കോർപ്പറേറ്റുകൾ, എംഎസ്എംഇകൾ എന്നിവർക്കായാണ് 'കിയ ലീസ്' രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ചുരുങ്ങിയ പ്രതിമാസ ലീസ് വാടക വാഹനം ചെലവ് (രൂപ)
സോണറ്റ് 17,999
സെൽറ്റോസ് 23,999
കാരൻസ് 24,999
ഇ വികൾ 1,29,000
കിയ ഇന്ത്യയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു, "മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാലും ഇന്ത്യയിൽ കാർ ഉടമസ്ഥതാ അനുഭവം വിപ്ലവ വൽക്കരിക്കുന്നതിനാലും 'കിയ ലീസ്' എന്ന ഞങ്ങളുടെ ഫ്ലക്‌സിബിൾ ഉടമസ്ഥാവകാശ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലീസിങ് ബിസിനസ്സ് ഭാവിയിൽ 1% മുതൽ 3% വരെ വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അതിന് പിറകിലെ ചാലക ശക്തിയാകാനും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്തമസ്ഥത അനുഭവം നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. കിയ സബ്‌സ്‌ക്രൈബിലൂടെ എല്ലാവർക്കും തടസ്സരഹിതമായ പ്രീമിയം മൊബിലിറ്റി സൊല്യൂഷനുകൾ പ്രാപ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നു ഞങ്ങൾ."
ഈ വർഷമാദ്യം, കിയ ലീസ് പ്രോഗ്രാം ആരംഭിക്കുന്നതിനായി ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡുമായി കിയ സഹകരണം ഉണ്ടാക്കി. ഡൽഹി-എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ തുടക്കം കുറിച്ച ഈ സംരംഭങ്ങൾ കൂടുതൽ വഴക്കമുള്ള തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെയിൻ്റനൻസ് കവറേജ്, ഇൻഷുറൻസ് കൈകാര്യം ചെയ്യൽ, പുനർവിൽപ്പന ആശങ്കകളിൽ നിന്നുള്ള ആശ്വാസം, വാഹന ഉടമസ്ഥത എളുപ്പവും സൗകര്യപ്രദവുമാക്കൽ തുടങ്ങിയ അധിക ആനുകൂല്യങ്ങൾക്കൊപ്പം യാതൊരു ഡൗൺ പേയ്‌മെൻ്റും കൂടാതെ വാഹനങ്ങൾ സ്വന്തമാക്കാൻ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.