a

ന്യൂഡൽഹി: വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എം.എൽ.എ അമാനത്തുള്ളഖാനെ ഇ.ഡി അറസ്റ്റ് ചെയ്‌തു. ഡൽഹിയിലെ വസതിയിലെ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. ഇ.ഡി ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ തന്നെ അറസ്റ്റ് ഉണ്ടാവുമെന്ന് എക്സിൽ എം.എൽ.എ വിഡിയോ പങ്കുവച്ചിരുന്നു. 2016 മുതൽ ഇ.ഡി കേസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ അഴിമതി ഇടപാടുകൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അമാനത്തുള്ളഖാൻ വിഡിയോൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.