a

ശ്രീനഗർ: ജമ്മു കശ്മീരിലെ ജമ്മു ദർബാറിന് സമീപമുള്ള സുൻജ്‌വാൻ സൈനിക ക്യാമ്പിലെ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 36ാം ഇൻഫെൻട്രി ബ്രിഗേഡ് ക്യാമ്പിലെ സെൻട്രി പോസ്റ്റിന് സമീപമാണ് ജവാനെ വെടിയേറ്റനിലയിൽ കണ്ടെത്തിയത്. മിലിട്ടറി സ്‌റ്റേഷനു സമീപം വെടിയൊച്ചകൾ കേട്ടെന്നും തുടർന്ന് ജവാനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയെന്നും പിന്നീട് മരണപ്പെട്ടെന്നും പൊലീസ് വക്താവ് പറഞ്ഞു. ഭീകരാക്രമണമായാണെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സൈന്യം അത് നിഷേധിച്ചു.